ലയൺസ് ക്ലബ്ബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ആന്റി നാർക്കോട്ടിക് സെൽ, നാഷണൽ സർവീസ് സ്കീം, യോദ്ധാവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രോഗ്രാം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ആദ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ശ്രീ. എം. എൻ. ശിവപ്രസാദ് മുഖ്യഅഥിതിയായിരുന്നു.
കോളേജ് ബർസാർ റവ. ബിജു ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത് വാർഡ് മെമ്പർമാരായ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട് ,ശ്രീമതി. ഡെൻസി ബിജു, ലയൻസ് ക്ലബ് യൂത്ത് എമ്പവർമെന്റ് കോർഡിനേറ്റർ Ln സിബി പ്ലാത്തോട്ടം, PTA പ്രതിനിധി റവ. റോയ് P തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ഹെൻറി ബേക്കർ കോളേജ് അന്റി നർകോറ്റിക് സെൽ കോർഡിനേറ്റർ ഡോ. ജിൻസി ദേവസ്യ, യോദ്ധാവ് കോർഡിനേറ്റർ ശ്രീ. ജസ്റ്റിൻ ജോസ്, NSS പ്രോഗ്രാം ഓഫീസർസ്സായ ഡോ. അൻസാ ആൻഡ്രൂസ്, ഡോ. ജിബിൻ മാത്യു എന്നിവർ നേതൃത്വം നൽകി.