General News

അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂളിൽ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃ ദിനവും

അമ്പാറനിരപ്പേൽ: 105 വർഷങ്ങളായി അമ്പാറനിരപ്പേൽ ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂളിന്റെ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃ ദിനവും 26-03-22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തപ്പെടുന്നു.

സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ് മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. മേഴ്സി മാത്യു, തിടനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷെറിൻ ജോസഫ് എന്നിവർ യോഗത്തിൽ സംസാരിക്കും.

തിടനാട് ഗ്രാമപഞ്ചായത്ത് 1, 2,14 വാർഡുകളിലെ മെമ്പർമാരായ ശ്രീമതി. പ്രിയ ഷിജു, ശ്രീമതി.ഓമന രമേശ് , ശ്രീ.സ്കറിയാച്ചൻ പൊട്ടനാനിയിൽ , പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് പ്ലാത്തോട്ടത്തിൽ എന്നിവരും യോഗത്തിൽ ആശംസകൾ അർപ്പിക്കുന്നതാണ്.

യോഗത്തിൽ സ്കൂളിലെ പ്രവർത്തനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി അനുമോദിക്കും. തുടർന്ന് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു.

Leave a Reply

Your email address will not be published.