ആലപ്പുഴ: കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം ) ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആന്‍ സ്റ്റാന്‍ലി (മാവേലിക്കര ) തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി സി ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കെ എസ് സി (എം ) ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കേരള കോണ്‍ഗ്രസ് (എം ) സ്റ്റീയറിങ് കമ്മിറ്റി അംഗം ജോര്‍ജ് കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ എസ് സി (എം ) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് മുഖ്യ പ്രഭാഷണം നടത്തി.
കെ എസ് സി (എം ) ജില്ലാ വൈസ് പ്രസിഡന്റായി മരിയ വര്‍ഗീസ് (കുട്ടനാട് ), ആസിഫ് മുഹമ്മദ് (ആലപ്പുഴ) എന്നിവരെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരായി ജോസ് ബിജു (ചേര്‍ത്തല ), വിക്ടര്‍ ജോസഫ് (കുട്ടനാട് ) ട്രഷറര്‍മാരായി അശ്വിന്‍ ആന്റണി (ചേര്‍ത്തല) യെയും സംസ്ഥാന കമ്മിറ്റിയിലേക്ക് അജിന്‍ തോമസ്(മാവേലിക്കര ), ജോസി കുട്ടനാട് ഓര്‍ഗനൈസറായി ബിലാല്‍ താഹിറിനെയും (ആലപ്പുഴ ) യോഗം തിരെഞ്ഞെടുത്തു.
കേരള കോണ്‍ഗ്രസ് (എം ) ഉന്നതഅധികാര സമതി അംഗം വി ടി ജോസഫ്,സ്റ്റീയറിങ് കമ്മിറ്റി അംഗം ജെന്നിങ്‌സ് ജേക്കബ്, ജില്ലാ സെക്രട്ടറിമാരായ പ്രദീപ് കൂടാല, തോമസ് കളരിക്കല്‍, ഷീന്‍ സോളമന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19