അനില്‍ പനച്ചൂരാന്‍; ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

ഇടവമാസപ്പെരും മഴ പെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്റെ നൊമ്പരം പോലൊരു
കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍ പതിഞ്ഞു’

പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന് വിട. മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ഒട്ടനവധി കവിതകള്‍ക്ക് തൂലിക ചലിപ്പിച്ച വ്യക്തിയാണ് പനച്ചൂരാന്‍.

Advertisements

കവിതകളെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാത്ത സാധാരണക്കാരായ ആളുകള്‍ പോലും പനച്ചൂരാന്‍ കവിതകള്‍ ഹൃദിസ്ഥമാക്കിയിരുന്നു. വളരെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം അനില്‍ പനച്ചൂരാനെ തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥനാം ബാലനെപ്പോലെ വ്യത്യസ്ഥമായ നിരവധി മലയാള ചലച്ചിത്രഗാനങ്ങളും പനച്ചൂരാനിലൂടെ മലയാളിക്ക് ലഭിച്ചു.

ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.

അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ഒരു കാലത്ത് സാംസ്‌ക്കാരിക സദസ്സുകളിലും കവിയരങ്ങുകളിലും നിറസാന്നിദ്ധ്യമായിരുന്ന പനച്ചൂരാന്‍ ഇന്ന് തിരികെ യാത്രയായിരിക്കുന്നു.

ജീവിതരേഖ

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20-ന് ജനനം. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്.

നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകള്‍: ഉണ്ണിമായ.

ഗാനരചന നിര്‍വ്വഹിച്ച ചിത്രങ്ങള്‍

അറബിക്കഥ (2007)
കഥ പറയുമ്പോള്‍ (2007)
മാടമ്പി (2008)
സൈക്കിള്‍ (2008)

നസ്രാണി (2008)
ക്രേസി ഗോപാലന്‍ (2008)
മിന്നാമിന്നിക്കൂട്ടം (2008)
കലണ്ടര്‍ (2009)

ഭ്രമരം (2009)
പരുന്ത്
ഷേക്‌സ്പിയര്‍ എം.എ. മലയാളം
ഭഗവാന്‍

ഡാഡികൂള്‍
ഡ്യുപ്ലിക്കേറ്റ്
കപ്പലുമുതലാളി
ലൗഡ്സ്പീക്കര്‍

മകന്റെ അച്ചന്‍
പാസഞ്ചര്‍
മലയാളി
സമയം

സ്വന്തം ലേഖകന്‍
വിന്റര്‍
ബോഡിഗാര്‍ഡ്
ചേകവര്‍

നല്ലവന്‍
ഒരിടത്തൊരു പോസ്റ്റ്മാന്‍
ഒരു സ്‌മോള്‍ ഫാമിലി
പയ്യന്‍സ്

പെണ്‍പട്ടാളം
റിങ് ടോണ്‍
അര്‍ജുനന്‍ സാക്ഷി
ചൈനാ ടൗണ്‍

സിറ്റി ഓഫ് ഗോഡ്
മാണിക്യക്കല്ല്
നോട്ട് ഔട്ട്
സീനിയേഴ്‌സ്

പ്രധാന കവിതകള്‍

വലയില്‍ വീണ കിളികള്‍
അനാഥന്‍
പ്രണയകാലം
ഒരു മഴ പെയ്‌തെങ്കില്‍
കണ്ണീര്‍ക്കനലുകള്‍

പുരസ്‌കാരങ്ങള്‍

കണ്ണൂര്‍ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരന്‍ സ്മാരക സുവര്‍ണമുദ്രാ പുരസ്‌കാരം

You May Also Like

Leave a Reply