അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും, അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ . ഭാര്യ മായയും ബന്ധുക്കളും അന്വേഷണം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ഇവര്‍ കായംകുളം പോലീസില്‍ പരാതി നല്‍കി.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാതിരുന്ന അനില്‍ ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടയുകയായിരുന്നു.

ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ അനില്‍ കുഴഞ്ഞുവീണു.

ALSO READ: മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ഒട്ടനവധി കവിതകള്‍ക്ക് തൂലിക ചലിപ്പിച്ച വ്യക്തിയാണ് പനച്ചൂരാന്‍. ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

തുടര്‍ന്ന് മാവേലിക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

മാവേലിക്കര ആശുപത്രിയില്‍ വെച്ച് തന്നെ അനില്‍ പനച്ചൂരാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാര്യമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. അനില്‍ എങ്ങനെ മരിച്ചുവെന്നാണ് ഉയരുന്ന ചോദ്യം.

സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കായംകുളം പോലീസ് തിരുവനന്തപുരത്തെത്തും.

മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ചും മറ്റും വൈകാതെ തീരുമാനമുണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply