ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥാവകാശത്തില്ലള്ള ഭൂമിയിൽപ്പെട്ട പ്രവിത്താനത്തെ 11 നമ്പർ അംഗൻവാടിയുടെ പൂട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിൻ്റെ നേതൃത്വത്തിൽ തകർത്ത് അതിക്രമിച്ച് അകത്ത് പ്രവേശിച്ച് കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യൻ പ്രതിക്ഷേധിച്ചു.


പഞ്ചായത്തിൻ്റെ പദ്ധതി വിഹിതംകൂടി ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസം മാണി സി കാപ്പൻ എം എൽ എ ജനങ്ങൾക്കായി സമർപ്പിച്ചിരുന്നു.
ഞായറാഴ്ച പൂട്ടിക്കിടന്ന അംഗൻവാടിയാണ് ജില്ലാ പഞ്ചായത്ത് മെമ്പർ വാളിപ്ലാക്കലിൻ്റെ നേതൃത്വത്തിൽ പൂട്ടുപൊളിച്ച് പൊതുമുതൽ നശിപ്പിച്ചത്. ഈ സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേരുമെന്നും പ്രസിഡൻ്റ് പറഞ്ഞു.