Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • പിസി ജോർജിന് താൽകാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല
  • മുകുളേൽ കുര്യൻ വർക്കി നിര്യാതനായി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
  • കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
  • വിട്ടമ്മമാരുടെ കണ്ണിരില്‍ കേന്ദ്രസര്‍ക്കാര്‍ തകര്‍ന്നടിയും ഡോ എന്‍ ജയരാജ്
  • മരങ്ങാട്ടുപിള്ളി ആശുപത്രിയിലേക്ക് വഴിയായി; പക്ഷേ രോഗികള്‍ പെരുവഴിയില്‍
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Politics»ഡോ: ആന്‍സി ജോസഫും ഭര്‍ത്താവ് ജോര്‍ജ് ജോസഫും കേരളാ കോണ്‍ഗ്രസ് എം അംഗത്വം സ്വീകരിച്ചു
Politics 1 Min Read

ഡോ: ആന്‍സി ജോസഫും ഭര്‍ത്താവ് ജോര്‍ജ് ജോസഫും കേരളാ കോണ്‍ഗ്രസ് എം അംഗത്വം സ്വീകരിച്ചു

PalaVartha EditorBy PalaVartha EditorJuly 18, 2021No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

പാറത്തോട്: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ: ആന്‍സി ജോസഫ് ഭര്‍ത്താവും മുന്‍ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ജോര്‍ജ് ജോസഫ് കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാന്‍ ശ്രീ.ജോസ് കെ മാണിയില്‍ നിന്നും അംഗത്വം സ്വീകരിച്ചു.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയ്ക്കും കാഞ്ഞിരപ്പള്ളി എം.എല്‍.എയും കേരള സര്‍ക്കാര്‍ ചീഫ് വിപ്പുമായ ഡോ:എന്‍ ജയരാജിനും കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ വച്ചാണ് ഇരുവരും കേരള കോണ്‍ഗ്രസ് (എം) അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്നും മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഒത്തിരി നേതാക്കന്മാരും പ്രവര്‍ത്തകരും വരുംദിവസങ്ങളിലും കേരള കോണ്‍ഗ്രസ് (എം) അംഗത്വം സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശ്രീ.ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ:സാജന്‍ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശ്രീ. സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറിമാരായ ശ്രീ. ലോപ്പസ് മാത്യൂ, ശ്രീ. വി. ടി ജോസഫ്, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ശ്രീ. ജോര്‍ജുകുട്ടി അഗസ്തി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, ജോണിക്കുട്ടി മഠത്തിനകം, ജോസ് കാനാട്ട്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഡയസ് കോക്കാട്ട്, മണ്ഡലം പ്രസിഡന്റ്മാരായ തോമസ് കട്ടയ്ക്കന്‍, ചാര്‍ളി കോശി, ബിജോയ് മുണ്ടുപാലം, ദേവാസിയാച്ഛന്‍ വാണിയപ്പുര, ജോബി ജോബ് , ജോഷി മുഴിയാങ്കല്‍, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍,വക്കച്ചന്‍ പാംബ്ലാനി,തോമസ് മാണി, ജെയിംസ് വലിയവീട്ടില്‍, വിവിധ പോഷക സംഘടാ ഭാരവാഹികളായ ജാന്‍സ് വയലിക്കുന്നേല്‍, തോമസ് ചെമ്മരപ്പള്ളി, ജോളി ഡോമിക്, എ. എസ്. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Ancy Joseph Jose K Mani Kerala Congress M
Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleഈരാറ്റുപേട്ടയില്‍ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി ബന്ധം വിഛേദിക്കുന്നതായി ആക്ഷേപം
Next Article വാദ്യ പ്രജാപതി പുരസ്‌കാരം നൽകി

Related Posts

വിലക്കയറ്റത്തിനെതിരെ നിർധനർ മല്ലടിക്കുന്നു: ജോസ് കെ മാണി

May 17, 2022

തൃക്കാക്കരയിലെ ഫലം വരുന്ന ദിവസം കോണ്‍ഗ്രസ് തകരും; ജോസ് കെ മാണി

May 13, 2022

ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം ജോസ് കെ മാണി എം പി

May 12, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.