കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി അനന്ത ദർശൻ റെക്കോർഡിലേക്ക്. കൈകൾ ബന്ധിച്ച ശേഷം ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നും വൈക്കത്തേക്കുള്ള മൂന്നര കിലോമീറ്റർ രണ്ടര മണിക്കൂർ കൊണ്ട് നീന്തി കടന്ന് അനന്ത ദർശൻ നാടിന് അഭിമാനമായി .
രണ്ടാം ക്ലാസുമുതൽ നീന്തൽ അഭ്യസിക്കുന്ന അനന്ത ദർശൻ മൂന്നുമാസം മുമ്പാണ് കൈകൾ ബന്ധിച്ച രീതിയിൽ നീന്തൽ ആരംഭിച്ചത്. തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടർ തുറന്നത് കൊണ്ടുള്ള വെള്ളവും ശക്തമായ മഴയും നേരിയ വെല്ലുവിളിയുയർത്തി. നിരവധി ജനപ്രതിനിധികളും നാട്ടുകാരും പ്രകടനം നേരിൽ കാണാൻ എത്തിയിരുന്നു. ദലീമ ജോജോ എംഎൽഎയാണ് നീന്തൽ പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തത്. സി കെ ആശ എംഎൽഎയാണ് കയ്യിലെ ബന്ധനം അഴിച്ച് സ്വീകരണം നൽകിയത്.
വൈക്കം ജെസിഐ ഭവനിൽ നടന്ന അനുമോദന സമ്മേളനത്തിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകൾ കൊച്ചു മിടുക്കന് സമ്മാനങ്ങൾ നൽകി.
10 കിലോമീറ്റർ കൈകൾ കെട്ടി നീന്തി അമേരിക്കൻ സ്വദേശിയായ 24 കാരൻ സ്വന്തമാക്കിയ 8 കിലോമീറ്റർ എന്ന ഗിന്നസ് ബുക്ക് റെക്കോർഡ് തിരുത്താനും സ്വന്തം പേരിൽ ആക്കുവാനുമായി ജനുവരിയിൽ ഈ മിടുക്കന്റെ മറ്റൊരു പ്രകടനം കൂടിയുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് അനന്ത ദർശൻ.
അമ്മാവൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് പരിശീലനം. കൈകൾ ബന്ധിച്ച് മൂവാറ്റുപുഴ ആറും പെരിയാറും നീന്തിക്കടന്ന ധൈര്യത്തിലാണ് വേമ്പനാട്ടു കായലിലേക്ക് ശ്രദ്ധ തിരിച്ചത്.
ഡോൾഫിൻ അക്വാട്ടിക്സ് അഡ്വൻജർ ക്ലബ്ബിന്റെ കീഴിൽ ആണ് ആനന്തദർശൻ പരിശീലനം നടത്തുന്നത് ക്ലബിന് വേണ്ടി പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ഷിഹാബ് കെ സൈനു സ്നേപോപഹാരം നൽകി ആനന്തദർശനെ ആദരിച്ചു,
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19