Pala News

ആനന്ദ് മാത്യു ചെറുവള്ളി ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്

പാലാ : ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരളാ കോൺഗ്രസ്സ് (എം) ലെ ആനന്ദ് മാത്യു ചെറുവള്ളി തിരഞെടുക്കപ്പെട്ടു. എൽ ഡി എഫ് ലെ ധാരണ പ്രകാരം സി പി ഐ (എം) സ്വതന്ത്രൻ സെബാസ്റ്റ്യൻ കട്ടയ്ക്കൽ രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് യു ഡി എഫ് ലെ ഷിബു പൂവേലിയെ ആനന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫിലെ ഒരംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.

കേരളാ കോൺഗ്രസ്സ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റു കൂടിയാണ് ആനന്ദ് ചെറുവള്ളി. പാലാ ആർ ഡി ഒ രാജേന്ദ്ര ബാബു വരണാധികാരിയായിരുന്നു.

Leave a Reply

Your email address will not be published.