മാര്‍ സ്ലീവാ മെഡിസിറ്റിക്കു സമീപം ആംബുലന്‍സ് മറിഞ്ഞ് അപകടം

പാലാ: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു സമീപം ആംബുലന്‍സ് മറിഞ്ഞ് അപകടം. പ്രവിത്താനത്തു നിന്നും രോഗിയുമായി മെഡിസിറ്റിയിലേക്കു വന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ താഴ്ചയേറിയ ഓടയിലേക്ക് മറിയുകയായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് സൂചന. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ നിന്നും ആളുകളെ പുറത്തിറക്കിയത്.

Leave a Reply

%d bloggers like this: