Kanjirappally News

കാംപസ് മൂവി ത്രില്ലർ ഹയയുടെ പ്രധാന ലൊക്കേഷനായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് താരപദവിയിലേക്ക്

കാംപസ് മൂവി ത്രില്ലർ ‘ഹയ’ യുടെ ചിത്രീകരണം കൂടി കഴിഞ്ഞതോടെ പ്രധാന ലൊക്കേഷനായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിനും താരപദവി കൈവന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ കാമ്പസുകളിൽ ഒന്നാണ് അമൽജ്യോതിയുടേത്.

ആദ്യരാത്രി, ആനന്ദം, മമ്മി ആൻഡ് മീ,നാം, കാണാക്കാഴ്ച്ച, തമിഴ് ചിത്രം തുടങ്ങിയ സിനിമകൾ ഇവിടെ മുൻപ് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ആ സിനിമകളിലെല്ലാം സാന്നിധ്യം അറിയിക്കാൻ മാത്രമേ ഈ ലൊക്കേഷനു കഴിഞ്ഞിരുന്നുള്ളൂ.

കോളജിന്റെ ഏതാണ്ടെല്ലാ സാധ്യതകളും ഉൾപ്പെടുത്തി ഇരുപത്തിരണ്ട് ദിവസമാണ് ഈ ക്യാംപസിൽ മാത്രം ‘ഹയ’യുടെ ഷൂട്ടിങ് നടന്നത്. ഗുരു സോമസുന്ദരം, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കും പുതുമുഖങ്ങൾക്കുമൊപ്പം ഈ കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന ‘ഹയ’ വാസുദേവ് സനൽ സംവിധാനം ചെയ്യുന്നു. മനോജ് ഭാരതിയുടേതാണ് രചന. ജിജു സണ്ണി ക്യാമറയും വരുൺ സുനിൽ ( മസാല കോഫി) സംഗീതവും നിർവ്വഹിക്കുന്ന ‘ഹയ’ യുടെപോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published.