അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 1965 മുതലുള്ള പ്രീഡിഗ്രി ബാച്ചുകളുടെയും പിന്നീടുള്ള ബിരുദ ബിരുദാനന്തര ബാച്ചുകളുടെയും സംഗമമാണ് നടന്നത്.

രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ .പി സി ജോർജ് , മുൻ പി എസ്സ് സി. അംഗം പ്രൊഫ: ലോപ്പസ് മാത്യു ,മുൻ പ്രിൻസിപ്പൽമാരായ ഡോ എം വി ജോർജ്കുട്ടി ,ഡോ റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. റ്റി.റ്റി. മൈക്കിൾ , അലുംനി അസോസിയേഷൻ കോർഡിനേറ്റർ ജോസിയാ ജോൺ , സെക്കട്ടറി സണ്ണിക്കുട്ടി അബ്രാഹം എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു ശേഷം വിവിധ ബാച്ചുകൾ തിരിച്ചുള്ള സംഗമങ്ങളും നടന്നു.