ചേർപ്പുങ്കൽ ബി.വി.എം. കോളേജ് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ചേർപ്പുങ്കൽ: ബി.വി.എം. കോളേജ്   കോമേഴ്‌സ് വിഭാഗം   പൂർവ വിദ്യാർത്ഥി സംഗമം ഗൂഗിൾ മീറ്റ് ഉപയോഗിച്ച് ജൂലൈ ഇരുപത്തിഅഞ്ചു ശനിയാഴ്ച പതിനൊന്നു മണിക്ക് സംഘടിപ്പിച്ചു. ശ്രീ ജെയിംസ് മോഹൻ വരശേരിൽ സ്വാഗത പ്രസംഗം നൽകി.

പ്രിൻസിപ്പൽ ഫാദർ ജോസഫ് ഞാറക്കാട്ടിൽ അധ്യക്ഷൻ ആയിരുന്നു. പൂർവ വിദ്യാർത്ഥി ആയ ശ്രീ ജോക്ക് പി ജോസഫ്, സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്, വിശിഷ്ടാതിഥി ആയി എത്തി  സന്ദേശം നൽകി. ബർസാർ ഫാദർ ജോസഫ് മുണ്ടക്കലും ശ്രീമതി ഷീജാമോൾ ജേക്കബും ആശംസ അർപ്പിച്ചു.

പൂർവ വിദ്യാർത്ഥികൾ അവരുടെ കലാലയ അനുഭവങ്ങൾ പങ്കുവച്ചു.നൂറോളം പൂർവ വിദ്യാര്തകളും പൂർവ അധ്യാപകരും ഇതിൽ പങ്കെടുത്തു. ശ്രീമതി മിനു അബ്രാഹത്തിന്റെ കൃതജ്ഞതയോടു കൂടി മീറ്റിംഗ് അവസാനിച്ചു.

You May Also Like

Leave a Reply