Erattupetta News

ലഹരിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അൽമനാർ സ്കൂൾ വിദ്യാർത്ഥികൾ

ഈരാറുപേട്ട : കേരളപ്പിറവി ദിനത്തിൽ ലഹരിക്കെതിരെ കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് അൽമനാർ സ്കൂൾ വിദ്യാർത്ഥികൾ, ലഹരിക്കെതിരെ കേരള പോലീസ് നടപ്പാക്കുന്ന യോദ്ധാവ് എന്ന പദ്ധതിക്ക് പിന്തുണ അറിയിച്ചും ലഹരിക്കെതിരെയുള്ള നിയമ നടപടികൾ കർശനമാക്കണമെന്നും അഭ്യർത്ഥിച്ചുമാണ് കത്തയച്ചത്, ഈരാറ്റുപേട്ടയിൽ സംയുക്ത മഹല്ല് തുടക്കം കുറിച്ച പ്രവർത്തനങ്ങൾക്കും കുട്ടികൾ പിന്തുണ അറിയിച്ചു.

ഈരാറ്റുപേട്ട ടൗണിൽ നടന്ന പ്രോഗ്രാം അമാൻ ജുമമസ്ജിദ് ഇമാം ഹാഷിർ നദ് വി ഉദ്ഘാടനം ചെയ്തു. അൽമനാർ മാനേജ്മെൻറ് സെക്രട്ടറി സക്കീർ കറുകാംചേരിൽ അദ്ധ്യക്ഷത വഹിച്ചു, പി റ്റി എ പ്രസിഡൻറ് അൻവർ അലിയാർ ആശംസകൾ അറിയിച്ചു, പ്രിൻസിപ്പൽ മിനി അജയ് സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഫ്സൽ കോട്ടയം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.