അല്‍മനാര്‍ മെറിറ്റ് ഡേ നടത്തി

ഈരാറ്റുപേട്ട: അല്‍മനാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നൂം കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടത്തി.

ഇസ്ലാമിക് ഗൈഡന്‍സ് ട്രസ്റ്റ് ചെയര്‍മാന്‍ കെ പി ബഷീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അയ്യൂബ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ മിനി നന്ദിയും പറഞ്ഞു.

Advertisements

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ എസ് കെ നൗഫല്‍, സഹല ഫിര്‍ദൗസ്, ഐജിടി സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഹക്കീം പുതുപ്പറമ്പില്‍, സക്കീര്‍ കറുകാഞ്ചേരില്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply