ഈരാറ്റുപേട്ട: പി.എം.സി.ആശുപത്രിയിൽ ശിശുദിന പ്രഭാതത്തിൽ ജനിച്ച കുഞ്ഞുമോൾക്ക് സമ്മാനവുമായി അൽമനാർ സ്ക്കൂളിലെ ബാലികാ ബാലൻമാർ അദ്ധ്യാപകരോടൊപ്പം ആശുപത്രിയിൽ എത്തിയത് എല്ലാവർക്കും കൗതുകമായി.
ഈരാറ്റുപേട്ട മംഗലത്ത് ആഷിക്ക് – സമീനാ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിക്കാണ് ശിശുദിനത്തിൽ ജനിക്കാൻ ഭാഗ്യം കിട്ടിയത്. അൽമനാർ സ്ക്കൂൾ പ്രിൻസിപ്പൽ മിനി അജയ്, അഡ്മിനിസ്ട്രേറ്റർ അഫ്സൽ കെ. എന്നിവരുടെ നേതൃത്വത്തിൽ ആശുപതിയിൽ എത്തിയ സംഘത്തെ പി.എം.സി.ആ ശുപത്രി ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് സക്കീർ ,ജനറൽ സെക്രട്ടറി സലീം കിണറ്റിൻ മൂട്ടിൽ, ഡയറക്ടർ അബ്ദുൽ ഖാദർ എന്നിവർ സ്വീകരിച്ചു.
ഗൈനക്കോളജി മേധാവി ഡോ. ജ്യോതി നായർ, ഡോ.ഖദീജാ ഇസ്മായിൽ, ഡോ. നിധിൻ കെ പിള്ള എന്നിവരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ചെയർമാൻ മുഹമ്മദ് സക്കീർ നൽകിയ ശിശുദിന സന്ദേശത്തിൽ പണ്ഡിറ്റ് ജവഹർലാൽ ജി യുടെ അനശ്വരമായ സ്മരണകളാണ് രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് കരുത്തു പകരുന്നതെന്ന് ഓർമ്മിപ്പിച്ചു.