Pala News

പാലാ മരിയ സദനത്തിൽ അലോപ്പതി മെഡിക്കല്‍ ക്യാമ്പും ആരോഗ്യസെമിനാറും നടത്തപ്പെട്ടു

പാലാ: ഗവ.ജനറൽ ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മരിയസദനം അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കായി അലോപ്പതി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, അലോപ്പതി മെഡിക്കൽ ക്യാമ്പും മരിയസദനം ലോർഡ്സ് ഹോസ്പിസ് അങ്കണത്തിൽ നടത്തപ്പെട്ടു.

പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.24 വർഷത്തോളമായി നാട്ടിലെ അനാഥരും മാനസികരോഗികളുമായവരെയും യാചകരെയും സംരക്ഷിച്ചു വരുന്ന സ്ഥാപനം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകന്നതെന്ന് മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് അറിയിച്ചു.

450ഓളം അംഗങ്ങളുള്ള മരിയസദനത്തിൽ ഈ ഒരു മാസത്തിനിടയിൽ തന്നെ പോലീസ് അധികാരികൾ ,ജനപ്രതിനിഥികൾ,സാമൂഹിക നീതിവകുപ്പ് എന്നിവർ ഉൾപ്പെടെ 25ഓളം പുതിയ അഡ്മിഷനുകളാണ് എടുക്കേണ്ടിവന്നതെന്നു അദ്ദേഹം പറഞ്ഞു.

പെയിൻ ആന്റ് പാലിയേറ്റീവ് കെയർ അംഗങ്ങൾ മരിയസദനത്തിനായി എല്ലാ സേവനങ്ങളും ഉറപ്പുനല്കി .രോഗികൾക്കായി വീൽ ചെയർ സമ്മാനിച്ചു . കേരള പാലിയേറ്റീവ് കെയർ റിസേർച്ച് സെൻറർ ,ഇൻസ്റ്റിറ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ പ്രകാശനം ചെയ്തിരിക്കുന്ന പാലിയേറ്റീവ് നഴ്സിoഗ് പരിചരണം എന്ന മാർഗരേഖ മരിയസദനം നഴ്സിംങ് ഡിപാർട്ട്മെന്റിനു ഡോ .ജെയിംസ് ബാബു കൈമാറി.

പാലാ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച ക്യാമ്പിനു ജനറൽ ആശുപത്രിയുടെ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്തു ഗവൺമെന്റ് ആശുപത്രിസൂപ്രണ്ട് ഡോ.ഷമ്മി രാജൻ,ആർ.എം.ഒ. ഡോ . സോളി മാത്യു ,ഡോ. അരുൺ, പാലിയേറ്റീവ് കെയർ ഇൻ ചാർജ്ജ് ഡോ. ജെയിംസ് ബാബു , നേഴ്സ്മാരായ ജിഷ ,മോളമ്മ തോമസ്,ദീപു മാത്യു, എന്നിവരും പങ്കെടുത്തു.. അടിസ്ഥാന പരമായ പാലിയേറ്റീവ് പരിചരണത്തെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസും ഡോ. ജെയിംസ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

Leave a Reply

Your email address will not be published.