കോട്ടയം : ഹിഡൻ അജണ്ട വച്ച് അഗ്നി പഥ് പദ്ധതി നടപ്പിലാക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ഒഴവുകളിലും ഉടൻ നിയമനം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആവിശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ധൃതി കാണിക്കുന്നത് സംശയകരമാണ്. സൈനിക സേവനം മാത്രമല്ല മറ്റു മേഖലകളിലും തൊഴിൽ തേടുന്നവർ ധാരാളം ഉണ്ടെന്നും അങ്ങെനെയുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ എവിടെയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം.
സർക്കാർ ചിലവിൽ ചില രാഷ്ട്രിയ പാർട്ടിക്കുവേണ്ടി ബ്രിഗേഡ് ഒരുക്കുകയാണോ എന്ന് ജനം കരുതിയാൽ തെറ്റുപറയാനാകില്ല. ദിനംപ്രതി ഓഫർ നൽകി യുവാക്കളുടെ വാ അടയ്ക്കാൻ ശ്രമിക്കുന്നത് ഈ പദ്ധതിയെ സംബന്ധിച്ച് സർക്കാരിനു വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണെന്നും ഇത് സംശയം കടുതൽ ബലപ്പെടുത്തുന്നതായും ബിജു ചെറുകാട് ചൂണ്ടിക്കാട്ടി.