
കോട്ടയം: ഓൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂണിയൻ( CITU ) രണ്ടാമത് സംസ്ഥാന സമ്മേളന വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘ രൂപീകരണം കോട്ടയം CITU DC ൽ ഇന്നലെ നടത്തപ്പെട്ടു. യൂണിയൻ സംസ്ഥാന കെ പി മേരി അധ്യക്ഷയായ യോഗതിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷിന്റിൽ മാത്യു സ്വാഗതം അറിയിച്ചു.
സി ഐ റ്റി യു ജില്ലാ സെക്രട്ടറി റ്റി ആർ രഘുനാഥ് യോഗം ഉത്ഘാടനം ചെയ്തു സംസാരിച്ചു. സി ഐ റ്റി യു ന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വിവിധ യൂണിയനുകളുടെ ഭാരവാഹികൾ പങ്കെടുത്തു അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഓൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂണിയൻ സംസ്ഥാന ഭാരവാഹികൾ സ. ബിന്ദു വി കെ സുബിൻ കുര്യൻ, കൃഷ്ണകുമാരി, ശരണ്യ ശങ്കർ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ സമ്മേളനത്തിന്റെ അതിഥേയ ജില്ലയായ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
101 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗത സംഘതിന്റെ രക്ഷധികാരികൾ ആയി K J തോമസ്, A V റസ്സൽ, റെജി സക്കറിയ, വൈക്കം വിശ്വൻ, അനിൽ കുമാർ എന്നിവരെ യോഗം തീരുമാനിച്ചു.
സ്വാഗത സംഘ ചെയർമാൻ T R രെഘുനാഥ്, സെക്രട്ടറി ഷിന്റിൽ മാത്യു, ഖജാൻജി V T ദിലീപ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും AKSHN യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി V T ദിലീപ് കൃതഞ്ജ്ത അർപ്പിച്ചു.