പാലാ: പതിവ് തെറ്റിക്കാതെ ലാലേട്ടന്റെ പിറന്നാൾ അഘോഷിച്ച് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പാലാ ഏരിയാ കമ്മിറ്റി. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെയും സ്നേഹത്തിന്‍റേയും രുചിയുമായി ഇത്തവണയും പ്രിയതാരത്തിന്‍റെ പിറന്നാൾ ആഘോഷിച്ചു.
ബാലികാശ്രമ നിവാസികളോടൊപ്പമാണ് ഇത്തവണ പ്രിയപ്പെട്ട ലാലേട്ടന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. പുലിമുരുകന്‍റെ വിജയാഘോഷവും ഇവിടെയായിരുന്നു നടത്തിയത്. ഇന്നത് വീണ്ടുമൊരു ഓര്‍മപുതുക്കലായി.

സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പര്‍ അഖില്‍ സി നന്ദന്‍, ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ജിഷ്ണു, ഏരിയാ കമ്മിറ്റി പ്രസിഡന്‍റ് സുബിന്‍, സെക്രട്ടറി രഞ്ജിത്ത് വിവധ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍, മെമ്പേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.