Poonjar News

വനിതകളുടെ അഭിമുഖ്യത്തിൽ പായസോത്സവം സംഘടിപ്പിച്ചു

പൂഞ്ഞാർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം ഓഗസ്റ്റ് 28 ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കരയിൽ നടക്കുന്നതിനോട് അനുബന്ധിച്ചു തെക്കേക്കര മേഖല കമ്മിറ്റി പായസോത്‌സവം സംഘടിപ്പിച്ചു.

എ.ഐ.ഡി.ഡബ്ള്യു സംസ്ഥാന കമ്മിറ്റിയംഗം രമാ മോഹൻ പായസോത്സവം ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യധാരയുടെ വക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന വിജയം തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ടി.എസ് സ്നേഹാധരൻ , ലോക്കൽ സെക്രട്ടറി ടി.എസ്‌ സിജു , നിഷ സാനു, ബിന്ദു സുരേന്ദ്രൻ , രാജി വിജയൻ, ബീന മധുമോൻ , ജോസ്ന ജോസ് , ദേവസ്യാച്ചൻ വാണിയപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.