General News

ദുരന്തനിവാരണത്തിനായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണം: അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ജില്ലയിലെ എല്ലാ വകുപ്പുകളും തമ്മില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടര്‍മാര്‍ അടിയന്തിരമായി സ്ഥലത്തെ എംഎല്‍എമാരുമായി ആലോചിച്ച് പ്രവര്‍ത്തിക്കണം.

പ്രളയം ഏറ്റവും കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് റാന്നി. പഞ്ചായത്ത് തലത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ നല്‍കണം. ദേശീയ ദുരന്ത നിവാരണ സേനയുമായി ഏകോപനത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണം.

അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളുടെ ഒറ്റപ്പെടല്‍ സാധ്യത കണക്കിലെടുത്ത് പട്ടികവര്‍ഗവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടല്‍ ഉണ്ടാകണം. കുരുമ്പന്‍മൂഴിയിലേക്ക് താത്കാലികമായി പാലമോ, ബോട്ട് സൗകര്യമോ ഉറപ്പാക്കണം. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിലും കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published.