പൂഞ്ഞാർ മൃഗാശുപത്രി മുഖേന 45 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 /- രൂപാ നിരക്കിൽ വിതരണം ചെയ്യുന്നു. ഫോൺ : 9447662386.
തീക്കോയി : ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർനിർമ്മാണം വൈകുന്നതിൽ ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമസഭായോഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുടങ്ങി കിടക്കുന്ന നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കി. ഗ്രാമപഞ്ചായത്തിലെ വഴിക്കടവ്, വെള്ളികുളം, കാരികാട്, ഒറ്റയീട്ടി, മലമേൽ, വേലത്തുശ്ശേരി വാർഡുകളിലെ ഗ്രാമസഭകളിലാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്. ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ 24 കി.മീറ്റർ ദൂരത്തിൽ 21 കി.മീറ്ററും തീക്കോയി ഗ്രാമപഞ്ചായത്തിലൂടെയാ ണ് കടന്നു പോകുന്നത്. റോഡ് തകർന്നതോടെ ജനജീവിതം ദുസ്സഹമായി. ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ടൂറിസ്റ്റ് Read More…
മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ പാലാ ടോംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഹാഷിം ലബ്ബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോട്ടയം ജോണീസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന യൂത്ത് പ്രസിഡൻറ് O A ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജോയ് കളരിക്കൽ, സിബി മാത്യു, G. ബിജു, അജിത്ത് ഫ്രാൻസിസ്, EK ഹനീഫ,ഷാജു പാലാ, ഖാദിർ സിസിഎം, ഫിറോസ്, തോമസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടായി ജോയി കളരിക്കലിനെയും ജില്ലാ സെക്രട്ടറിയായി സിബി Read More…