vakakkad

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ അൽഫോടെക് – എഡ്യൂ ഇൻസൈഡ് പ്രകാശനം ചെയ്തു

വാകക്കാട്: വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ന്യൂസ് റൗണ്ട് അപ് അൽഫോടെക് – എഡ്യൂ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ അൽഫോൻസ ബെന്നി, അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. അൽഫോടെക് – എഡ്യൂ ഇൻസൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ റൗണ്ട് അപ്പിൽ സ്കൂളിലെ ഈ പ്രവർത്തന വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് ഇതിന്റെ ഡാറ്റ എൻട്രി, ലേ ഔട്ട്, ഡിസൈനിങ് മുതലായവ നടത്തിയത്. കൂടാതെ ഇതിലേക്ക് ആവശ്യമായ ഫോട്ടോകളും എടുത്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ്.

പഠനത്തോടൊപ്പം കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് സാങ്കേതികമായ കഴിവുകളും സർഗ്ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രകാശനം ചെയ്തുകൊണ്ട് സി. റ്റെസ്സ് പറഞ്ഞു.

Leave a Reply

Your email address will not be published.