അരുവിത്തുറ:- പ്രമുഖ ഭാഷാപണ്ഡിതനും മലയാള ഭാഷാപോഷക സന്നദ്ധ സമിതി രക്ഷാധികാരിയുമായ റവ.ഡോ.തോമസ് മൂലയിൽ പരിഷ്ക്കരിച്ച അക്ഷരമാലയേക്കുറിച്ചും അക്ഷരങ്ങളുടെ വർഗ്ഗീകരണത്തേക്കുറിച്ചും അരുവിത്തുറ സെൻ്റ് മേരീസ് എൽ.പിസ്കൂളിലെ അധ്യാപകർക്കായി വളരെ വിജ്ഞാനപ്രദമായ ക്ലാസു നല്കി.

നമ്മുടെ ഭാഷയിൽ നിലനിൽക്കുന്ന ഉച്ചാര വൈകല്യങ്ങളേക്കുറിച്ച് വിശദീകരണം നല്കിയ അദ്ദേഹം അക്ഷരങ്ങളുടെയും വാക്കുകളുടെയും ശരിയായ ഉച്ചാരണത്തെക്കുറിച്ചും ക്ലാസു നല്കി.
ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ട ഈ ക്ലാസ് വളരെ വിജ്ഞാനപ്രദവും, അധ്യാപകർക്ക് പ്രയോജനപ്രദവുമായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19