ഭരണങ്ങാനം: ക്രിസ്തുമസ് ദിനത്തിനോടനുബന്ധിച്ച് സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ വികാരി റവ ഫാ. അഗസ്റ്റിന് തെരുവത്ത്, അസിസ്റ്റന്റ് വികാര്‍ ഫാ. മാത്യു കുരിശുമ്മൂട്ടില്‍, ഫാ. അബ്രാഹം തകിടിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം കൊച്ചുകലാപ്രതിഭകള്‍ അണിനിരന്ന ക്രിസ്തുമസ് സ്പെഷ്യല്‍ ‘അക്കാപ്പെല്ല’ ശ്രദ്ധേയമാകുന്നു.
പാര്‍ട്ടുകളായുള്ള കോറല്‍ സിംഗിങ്ങിനോടൊപ്പം സംഗീതോപകരണങ്ങളുടെ ശബ്ദവും വോക്കല്‍ അറേഞ്ചമെന്റ്, ശരീരഭാഗങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ക്രമീകരിക്കുന്ന രീതിയാണിത്.
‘അന്നൊരുനാള്‍ ബെത് ലഹേമില്‍’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്രകാരം നാലുപാര്ട്ടുകളും മ്യൂസിക്കല്‍ കീബോര്‍ഡ്, ബേസ് ഗിറ്റാര്‍, ഡ്രംസ് എന്നിവയ്ക്ക് പകരം വോക്കല്‍ അറേഞ്ചമെന്റ്, ശരീരഭാഗങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ക്രമീകരിച്ച് ആകര്‍ഷകമാക്കിയിരിക്കുന്നത്.
വോക്കല്‍ അറേഞ്ച്മെന്റും ശബ്ദലേഖനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഭരണങ്ങാനത്തു തന്നെയുള്ള ‘മെലോടിക് ഡ്രീംസ് ഡിജിറ്റല്‍ സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോയാണ്. ഛായാഗ്രഹണം, ക്രമീകരണം എന്നിവയിലൂടെ ദൃശ്യവിരുന്നാക്കിയത് ദില്‍ജിത്ത് സിബി, ജോഹന്‍ സക്കറിയ, ജോസ് സെബാസ്റ്റ്യന്‍ എന്നിവരാണ്.