കോട്ടയം: മുന്‍പ് സ്ത്രീ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇപ്പോള്‍ പീഡനത്തിനിരയായ സ്ത്രീയെയും, കുടുബത്തെയും കേസ് ഒത്തുതീര്‍പ്പാക്കണം എന്ന് ഭീഷണി സ്വരത്തില്‍ നിര്‍ബന്ധിക്കുകയും ചെയ്ത മന്ത്രി എ.കെ. ശശീന്ദ്രന് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷയ്ക്കായി വനിതാ മതില് തീര്‍ത്തവര്‍ കേരളത്തില്‍ സ്തീ പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് നിത്യ സംഭവമാക്കിയിരിക്കുകയാണെന്നും അജിത്ത് ആരോപിച്ചു.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിലിന്റെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മന്ത്രി ശശിന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു നടന്ന പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സ്വര്‍ണ്ണക്കടത്തിനും , സ്ത്രീ പീഡനത്തിനും ഇപ്പോള്‍ LDF സര്‍ക്കാര്‍ DYFIക്കാര്‍ക്ക് പരിശീലം നല്കി വരുകയാണെന്നും, അതിന്റെ അവസന ഇരയാണ് വണ്ടിപ്പെരിയാറില്‍ DYFI നേതാവിന്റെ പീഡനത്തിന് ഇരയായി മരിച്ച 6 വയസുകാരി എന്നും മുഖ്യ പ്രസംഗം നടത്തിയ UDF കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കമ്പില് കുറ്റപ്പെടുത്തി.
കുര്യന് പി. കര്യന്‍, ജോണ്‍ ജോസഫ് , അഭിലാഷ് കൊച്ചുപറബില്‍, പ്രതിഷ് പട്ടിത്താനം , ജോമോന് ഇരുപ്പക്കാട്ട്, കുര്യന് വട്ട മല, റ്റിറ്റോ പയ്യനാടന്‍, ജിതിന് പ്രാക്കുളം, ബിനു ഭാസ്ക്കരന്‍ ,ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19