Poonjar News

എ ഐ വൈ എഫ് ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

പൂഞ്ഞാർ: പി.സന്തോഷ് കുമാർ ഉൾപ്പടെയുള്ള 19 എം.പിമാരെ സസ്പെൻ്റ് ചെയ്ത നടപടിയില്‍ എ ഐ വൈ എഫ് നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് സഖാവ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം ആ രതീഷ് സ്വാഗതം പറഞ്ഞു.

എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സഖാവ് ഷമ്മാസ്‌ ലത്തീഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്,എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം സഖാവ് അജ്മൽ, തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published.