Poonjar News

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങള്‍ അണുനശീകരണം നടത്തി ശുചീകരിച്ചു

ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങള്‍ ശുദ്ധീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട, തിടനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തലനാട് എന്നിവിടങ്ങളിലെ വിവിധങ്ങളായ പൊതുസ്ഥലങ്ങള്‍ അണുനശീകരണം നടത്തി ശുചീകരിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധയിടങ്ങളില്‍ മണ്ഡലം സെക്രട്ടറി ഷമ്മാസ്, പ്രസിഡന്റ് രതീഷ് പി എസ്, ജില്ലാ കമ്മിറ്റിയംഗം രതീഷ് ആര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, ഭദ്രാ ജി രാജന്‍, കെ ആര്‍ രാജേഷ്, വൈസ് പ്രസിഡന്റ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജ്മല്‍ ജലീല്‍, സാജന്‍ പീറ്റര്‍, സിദ്ധാര്‍ത്ഥ് എസ്, സാദിഖ് പി എ, സുനൈസ് എംപി, തേജസ് മാത്യു, ദീപു ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.