ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടീലും ശ്രമദാനവും ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫിൽ നിന്നും തൈ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പോലീസ് സ്റ്റേഷൻ പരിസരം എഐവൈഎഫ് വോളണ്ടിയർമാർ കാടുവെട്ടി തെളിക്കുന്ന പ്രവർത്തന പരിപാടികൾ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ തൈ വളപ്പിൽ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു .സിപിഐ ലോക്കൽ സെക്രട്ടറി K I നൗഷാദ് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി.
സഖാക്കൾ മുഹമ്മദ് ഹാഷിം, ബാബു ജോസഫ്, ദീപു ഗോപി, ഷമൽ,അമീൻ, സുനൈസ്, റജീന ,ഫാത്തിമ ,ജോസ്നി, റസാക്ക് , ബിജോയ്, ഹാരിസ് ,നദീർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.