Erattupetta News

ഫാസിസം സർവ്വ നാശമാണ് എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ നടത്തി

ഈരാറ്റുപേട്ട: ടീസ്റ്റ സതാൽവാദിനെയും ഗുജറാത്ത്‌ മുൻ IPS ഉദ്യോഗസ്ഥനുമായ Dr B R ശ്രീകുമാർ,സഞ്ജീവ് ഭട്ട്,മുഹമ്മദ്‌ സുബൈർ എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരെ അവരെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് “ഫാസിസം സർവ്വ നാശമാണ്” എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രതിഷേധ ധർണ്ണ പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു.

സിപിഐയുടെ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, എഐവൈഎഫിന്റെ മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ്,കെ ഐ നൗഷാദ്, നൗഫൽ ഖാൻ, ബാബു ജോസഫ് തുടങ്ങിയ നേതാക്കൾ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published.