Erattupetta News

എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് ഈരാറ്റുപേട്ടയിൽ സിപിഐ ജില്ലാ സെക്രട്ടറി സഖാവ് സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് റനീഷ് കാര്യമറ്റം അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറി ശുഭേഷ് സുധാകരൻ, അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജോൺ വി ജോസഫ്, ഇ കെ മുജീബ് ,നിഖിൽ ബാബു എന്നിവർ പ്രസംഗിച്ചു. ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന കോ-ഓർഡിനേറ്റർ ദീപു തോമസ് ദുരന്തനിവാരണ മേഖലയിലെ സന്നദ്ധ സേവന പ്രവർത്തനവും, പാലിയേറ്റ് പ്രവർത്തനങ്ങളെയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് സുജിത്ത് എസ് പി ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു. ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാപ്റ്റനായി സഖാവ് ഷമ്മാസ് ലത്തീഫ് (പൂഞ്ഞാർ) വൈസ്‌ ക്യാപ്റ്റന്മാരായി സജീവ് ബി ഹരൻ (വൈക്കം) സഖാവ് അഭിജിത്ത് വിശ്വനാഥ് (മുണ്ടക്കയം) സഖാവ് ലിപി സുഭാഷ് (ചങ്ങനാശ്ശേരി) എന്നിവരെ തിരഞ്ഞെടുത്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ക്യാപ്റ്റൻ ബാബു ജോസഫ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.