General News

എം ജി യൂണിവേഴ്‌സിറ്റി സുവോളജി പരീക്ഷയിൽ ഐശ്വര്യ പ്രസന്നന് ഏഴാം റാങ്ക്; വീട്ടിലെത്തി അഭിനന്ദിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി

കോട്ടയം: എം.ജി സർവകലാശാല സുവോളജി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ കോട്ടയം പുത്തനങ്ങാടി കുന്നുംപുറം പുത്തൻപറമ്പിൽ ഐശ്വര്യ പ്രസന്നനെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി അഭിനന്ദിച്ചു.

പെൺകുട്ടിയുടെ വീട്ടിലെത്തിയ ജോസ് കെ.മാണിയും കേരള കോൺഗ്രസ് എം പ്രവർത്തകരും മൊമന്റോ നൽകിയാണ് ആദരിച്ചത്. പുത്തൻപറമ്പിൽ പ്രസന്നന്റെയും മിനിയുടെയും മകളാണ് ഐശ്വര്യ.

കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിജി എം തോമസ് , നിയോജക മണ്ഡലം പ്രസിഡണ്ട് ജോജി കുറത്തിയാടൻ, കേരള കോൺഗ്രസ് എം വെസ്റ്റ് മണ്ഡലം പ്രസിഡന്റും എസ് എൻ ഡി പി ശാഖ സെക്രട്ടറിയുമായ രാഹുൽ രഘുനാഥ്, ശാഖാ പ്രസിഡന്റ് വി കെ ശശി കുമാർ ശാഖാ അംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.