ചേർപ്പുങ്കൽ : ബി.വി.എം ഹോളി ക്രോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റും പാലാ ജനമൈത്രി പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി.
സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ എയ്ഡ്സ് ബോധവത്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും, തെരുവ് നാടകവും സംഘടിപ്പിച്ചു.എയ്ഡ്സ് ദിനത്തിൻ്റെ ഈ വർഷത്തെ വിഷയമായ “അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരിയും ഇല്ലാതാക്കാം ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവത്കരണ പരിപ്പാടി സംഘടിപ്പിച്ചത്.

എയ്ഡ്സ് ദിനാചരണത്തിന് പാലാ എസ്.ഐ.എം.ഡി. അഭിലാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.ബി.വി.എം.ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ ഡോ.സെബാസറ്റ്യൻ തോണിക്കുഴി, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.സി.ബിൻസി അറക്കൽ, പാലാ ജനമൈത്രി പോലീസ് സി.ആർ.ഓ. എ.റ്റി.ഷാജിമോൻ , ബിറ്റ് ഓഫീസർമാരായ സുദേവ്, പ്രഭു , സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകരായ അനീഷ് ജോർജ്ജ്,സജോ ജോയി , ജിബിൻ അലക്സ് , ദീപാ ബാബു, ക്ലിഫോൺസ് കെ ജയിംസ്, ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികളും നേതൃത്വം നൽകി
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19