കോട്ടയം: തെരുവുനായ ആക്രമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക, സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ആൻറി – കറപ്ഷൻ ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റും, പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്ധ്യാർത്ഥി സംഘടന സെക്രട്ടറിയുമായ ജെയിംസ് പാമ്പയ്ക്കൽ ഇന്ന് 10 AM മുതൽ 4 PM വരെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിരാഹാരം അനുഷ്ഠിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ്ണ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടംബിൽ ഉദ്ഘാടനം ചെയ്തു.അക്രമകാരികളായ തെരുവു നായ്ക്കളെ ഏത് വിധേനയും ഉന്മൂലനം ചെയ്യണമെന്നും, ജനദ്രോഹപരമായ കേ-റെയിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് റബർ ബോർഡ് മുൻ ചെയർമാൻ പി സിറിയക്ക് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷങ്ങളിൽ തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേ-റയിൽ വിരുദ്ധ സമിതി നേതാവ് എം ടി തോമസ് പെരുവ അധ്യക്ഷത വഹിച്ചു.
ജോർജ് ജേക്കബ്, വി ജെ ലാലി, ബാബു കുട്ടൻചിറ , പ്രൊഫ. സൂസമ്മ ജോസഫ്, ജോസ് സെബാസ്റ്റ്യൻ, മിനി കെ ഫിലിപ്പ്, കുര്യൻ പി കുര്യൻ, ബിനോയി പുല്ലത്തിൽ, ജേക്കബ് കുര്യാക്കോസ്, ഇ.വി പ്രകാശ്, എം കെ കണ്ണൻ, ലിസി തോമസ്, റോസിലിൻ ഫിലിപ്പ്, ചിരി യോഗ മാസ്റ്റർ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ. മീരാ രാധകൃഷ്ണൻ നരങ്ങാ നീര് ജയിംസ് പാമ്പക്കലിന് നൽകി സമരം അവസാനിപ്പിച്ചു. സമാപന സമ്മേളനത്തിൽ ജയിംസ് പാമ്പക്കലിന്റെ നേതൃത്വത്തിൽ സംഘടന സമാഹരിച്ച ധനസഹായ തുക പി.സി സിറിയക് നായകടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുബത്തിന് കൈമാറാനായി 25,000 രൂപാ , തെരുവുനായ പ്രതിരോധ സമിതി നേതാവു കൂടിയായ സജി മഞ്ഞക്കടമ്പനെയും, നവജീവൻ ട്രസ്റ്റിനുള്ള സാമ്പത്തിക ധനസഹായമായ 50,000 രൂപ ട്രസ്റ്റ് ചെയർമാൻ പി യു തോമസിനെയും , മടപ്പള്ളിൽ കെ റെയിൽ സമരത്തിൽ അമ്മയോടെപ്പം നിലയുറപ്പിച്ച് പോലീസിന്റെ പീഡനത്തിനിരയായ കുമാരി സോമിയ മെറിൻ ഫിലിപ്പിന് 10000 രൂപാ വിദ്ധ്യാഭ്യാസ സാമ്പത്തിക സഹായവും കൈമാറി.