കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട മുൻസിഫ് കോർട്ട് സെന്ററുകളിലെ അഡ്വക്കേറ്റ് ടു ഗവണ്മെന്റ് വർക്കിനെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കുന്നു. ചട്ടപ്രകാരം യോഗ്യതയുള്ള അഭിഭാഷകർക്ക് അപേക്ഷ നൽകാം.


യോഗ്യതയും ജനനത്തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.