രക്തസ്രാവം നിയന്ത്രിക്കാന്‍ നൂതന ചികിത്സയൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: 90 വയസുള്ള കോട്ടയം സ്വദേശിക്ക് കോയ്‌ലിംഗ് ചികിത്സയിലൂടെ രക്തസ്രാവത്തിന് പരിഹാരമേകി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. മൂത്രത്തില്‍ രക്താംശം കാണപ്പെടുകയും മൂത്രം മുഴുവനായും പോകാത്ത അവസ്ഥയുമായി ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയതായിരുന്നു രോഗി.

തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ രോഗി മൂത്രം പോകാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മൂത്രം പോകാനുള്ള ട്യൂബ് ഇടുകയും പിന്നീട് അത് മാറ്റാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തതോടെ പ്രാദേശിക ആശുപത്രിയിലെ ഡോക്ടറുമാര്‍ വിദഗ്ധ ചികിത്സക്കായി മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലേക്ക് നിര്‍ദേശിച്ചു.

Advertisements

മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ആയ ഡോ. വിജയ് രാധാകൃഷ്ണന്റെ കീഴിലാണ് രോഗിയെ അഡ്മിറ്റ് ചെയ്തത്. പിന്നീട് രോഗിയെ അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് വിധേയനാക്കിയപ്പോള്‍ വലതുവശത്തെ കിഡ്‌നിയുടെ ഉള്ളില്‍ 3.3 ഃ 3.5 സെന്റിമീറ്റര്‍ വലുപ്പത്തില്‍ ഉള്ള ഒരു കാന്‍സര്‍ മുഴ കണ്ടെത്തി.

രോഗി 90 വയസുള്ള വ്യക്തിയായതിനാലും, കാന്‍സര്‍ ബാധിതനായതിനാലും രോഗിയെ ഓപ്പറേഷന് വിധേയനാക്കുന്നത് വളരെയധികം അപകടസാധ്യത നിറഞ്ഞതായിരുന്നു.

ഓപ്പറേഷന്‍ കൂടാതെ രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള നൂതനവും ഫലപ്രദവുമായ ചികിത്സാ രീതിയാണ് ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തില്‍ നടത്തപ്പെടുന്ന എന്‍ഡോവാസ്‌ക്യൂലാര്‍ കോയ്‌ലിംഗ്.

ആയതിനാല്‍ രോഗി ഡോ. രാജേഷ് ആന്റണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യപ്പെട്ടു.

രോഗിയുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് സി ടി ആന്‍ജിയോഗ്രാം നടത്തുകയും വൃക്കയിലെ മുഴയെക്കുറിച്ചും അതിലേക്കുള്ള രക്തധമനികളെപ്പറ്റിയുമുള്ള പൂര്‍ണ്ണ വിവരം മനസിലാക്കുകയും ചെയ്തു.

അതിനെത്തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളുള്ള കാത് ലാബില്‍ വച്ച് മൈക്രോകത്തീറ്റര്‍ ഉപയോഗിച്ച് വലത് വൃക്കയിലെ രക്തധമനിയുടെ ഉള്ളില്‍ കോയില്‍ (coil) നിറച്ച് മുഴയില്‍ നിന്നും ഉണ്ടാകുന്ന രക്തസ്രാവം ബ്ലോക്ക് ചെയ്തു. ഇതുമൂലം വീണ്ടും രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതായി.

ചികിത്സകള്‍ക്ക് ശേഷം 4 ദിവസത്തെ നിരീക്ഷണത്തിനു വിധേയനായി പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതിനെ തുടര്‍ന്ന് രോഗി ആശുപത്രി വിടുകയും ചെയ്തു.

90 ആം വയസിലും രോഗി പ്രകടിപ്പിച്ച ആത്മധൈര്യവും ഓപ്പറേഷന് വിധേയനാക്കാതെ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളെയും ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അഭിനന്ദിച്ചു.

മറ്റു ആശുപത്രികള്‍ക്കും രോഗികള്‍ക്കും വിശ്വസ്തതയോടെ സമീപിക്കാന്‍ പറ്റുന്ന ഒരു ആരോഗ്യകേന്ദ്രമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like

Leave a Reply