വി.ജെ. ജോസ് വലിയവീട്ടില്‍ പ്രചാരണം ആരംഭിച്ചു

പൂഞ്ഞാര്‍: കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി ജെ ജോസ് വലിയവീട്ടില്‍ തിടനാട് പഞ്ചായത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.

തിടനാടിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക സാംസ്‌കാരിക മതനേതാക്കളേയും വോട്ടര്‍മാരെയും നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു.

Advertisements

തുടര്‍ന്ന് പിണ്ണാക്കനാട്, കാളകെട്ടി എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ഥിച്ചു.

യുഡിഫ് നേതാക്കളായ അഡ്വ. ജോമോന്‍ ഐക്കര, ചാള്‍സ് ആന്റണി, മാത്തച്ചന്‍ വെള്ളൂക്കുന്നേല്‍, സാബു പ്ലാത്തോട്ടം തുടങ്ങിയവര്‍ക്കൊപ്പമാണ് അഡ്വ. വിജെ ജോസ് പ്രചരണം ആരംഭിച്ചത്.

You May Also Like

Leave a Reply