കൊഴുവനാൽ: അഡ്വ. റ്റി.വി. എബ്രഹാമിൻ്റെ പൊതുപ്രവർത്തനം രാഷ്ട്രീയ പ്രവർത്തകർ എക്കാലവും മാതൃകയാക്കേണ്ടതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തില്‍ നമ്മെ വിട്ടു കടുന്നുപോയ യശ:ശരീരനായ അഡ്വ. റ്റി.വി. എബ്രഹാമിന്റെ സ്മരണ നിലനിറുത്തുന്നതിന് വേണ്ടി എല്ലാ വർഷവും ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന അനുസ്മരണവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ,മുൻ കേന്ദ്ര മന്ത്രി പി സി തോമസ് അവാർഡുകൾ വിതരണവും മുൻ എംപി ജോയി എബ്രാഹം ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തി.
ടെൽക് കോർപ്പറേഷൻ ചെയർമാൻ പി സി ജോസഫ് എക്സ് എം എൽ എ, മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ്, ആർ. ടി. മധുസൂദനൻ, ടോബിൻ കെ. അലക്സ്, ബാബു കെ. ജോർജ് , ജോഷി ആന്റണി, ബിജു വാതല്ലൂർ, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി മുൻ പി എസ് സി മെമ്പർ പ്രൊഫ. കൊച്ചുത്രേസ്യ എബ്രഹാം, ഫൗണ്ടേഷൻ സെക്രട്ടറി ഷിബു തെക്കേമറ്റം, എന്നിവർ പ്രസംഗിച്ചു.