Poonjar News

കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാലിനോടുള്ള അഡ്വ. ഷോൺ ജോർജിന്റെ അഭ്യർത്ഥന

2021 ഒക്ടോബറിലുണ്ടായ പ്രളയം ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കൂട്ടിക്കൽ, മൂന്നിലവ് ഗ്രാമപഞ്ചായത്തുകളെയാണ്. റോഡുകളും പാലങ്ങളും ഉൾപ്പെടെ തകർന്ന് കോടാനുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കൂട്ടിക്കൽ, മൂന്നിലവ് പഞ്ചായത്തുകൾക്കായി പ്രത്യേക പാക്കേജ് അനുവദിയ്ക്കണമെന്ന് അഭ്യർത്ഥി ക്കുന്നു. അതോടൊപ്പം തന്നെ മീനച്ചിലാർ, പുല്ലകയാർ, മണിമലയാർ എന്നീ നദികളിൽ പ്രളയത്തെ തുടർന്ന് കല്ലും മണലും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ഇത് തുടർ പ്രളയ ങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രസ്തുത നദികളിലെ മണൽ നീക്കം ചെയ്യുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി പണം അനുവദിയ്ക്കണം.

2018-ൽ 34.73 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ച മുണ്ടക്കൽ-ഇളങ്കാട്-വാഗമൺ റോഡിന്റെ നിർമ്മാണം പാതി വഴിയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഈ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന് കൂടുതൽ തുക അനുവദിയ്ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.