തിടനാട് G V H S S സ്കൂളിൽ P T A യുടെയും ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ ശ്രീ ജോസഫ് ജോർജ് വെളുക്കുന്നേൽ, പഞ്ചായത്ത് മെംബർ ശ്രീമതി സന്ധ്യ ശിവകുമാർ, തിടനാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ V T തോമസ് വടകര, വൈസ് പ്രസിഡന്റ് ശ്രീ ജോമി പഴേട്ട്, മുൻ പ്രസിഡന്റ് ശ്രീ ടോമി ഈറ്റത്തോട്ട് എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സ്കൂളിലെ വിദ്യാർത്ഥികൾ ക്കുള്ള പഠനോപകരണങ്ങൾ യുവജനപക്ഷം തിടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.