ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് അനുവദിച്ച പല പദ്ധതികളും ക്യാന്‍സല്‍ ചെയ്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ലാ പഞ്ചായത്ത് അംഗവും ജനപക്ഷം നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ്.
പഴയകാല തമ്പ്രാന്‍മാരെ പോലെയാണ് പൂഞ്ഞാര്‍ എംഎല്‍എ പെരുമാറുന്നതെന്നും പദ്ധതികള്‍ അനുവദിക്കുന്നതിന് പാര്‍ട്ടിയില്‍ അംഗത്വം എടുക്കണമെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും പദ്ധതികള്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ റദ്ദാക്കാനായി കത്തുനല്‍കിയത് ഏറെ വിവാദമായിരുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ…
താന്‍ ആരാ…? തമ്പ്രാനോ….?
മുന്‍ ജനപ്രതിനിധി അനുവദിക്കുകയും, ഭരണാനുമതിയും ടെന്‍ഡര്‍ ഘട്ടത്തിലുമായ താങ്കളുടെ കാലത്തല്ലാത്ത പദ്ധതികള്‍ ക്യാന്‍സല്‍ ചെയ്തു കത്തു നല്‍കിയ താങ്കള്‍ എത്ര നീചനാണ്.
രാജഭരണമൊക്കെ അവസാനിച്ചു മിസ്റ്റര്‍ കുളത്തുങ്കല്‍. എംഎല്‍എ ഫണ്ട് എന്ന് പറയുന്നത് ആരുടെയും തറവാട് സ്വത്തല്ല ജനങ്ങള്‍ക്ക് അവകാശപ്പെട്ട അവരുടെ വികസന ഫണ്ടാണ്.
ഒരു ജനപ്രതിനിധി അത് ആരുമാവട്ടെ അദ്ദേഹം ഫണ്ട് എഴുതി നല്‍കുന്നത് അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യം കണ്ടറിഞ്ഞാണ്. താങ്കള്‍ ക്യാന്‍സല്‍ ചെയ്ത് പദ്ധതികളില്‍ ഏതെങ്കിലും ആവശ്യമില്ലാത്തതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?
അതോ ആ പ്രദേശങ്ങളില്‍ താങ്കളുടെ എതിര്‍ സ്ഥാനാര്‍ഥി ശ്രീ.പിസി ജോര്‍ജിന് ഭൂരിപക്ഷം ഉണ്ടായതാണോ അവര്‍ ചെയ്ത തെറ്റ്….?
കഥ അങ്ങനെയല്ല കഥ ഇങ്ങനെയാണ്…..
കത്ത് നല്‍കി പദ്ധതി തമ്പ്രാന്‍ ക്യാന്‍സല്‍ ചെയ്യുന്നു. അത് ജനങ്ങള്‍ അറിഞ്ഞു കഴിയുമ്പോള്‍ എംഎല്‍എയെ നേരില്‍ ചെന്ന് കാണണമെന്നു പറഞ്ഞ് മാണി കുഞ്ഞുങ്ങളെ ഇറക്കി വിടും. ഒരുപറ്റം ആളുകളുമായി കൂവപ്പള്ളിയിലുള്ള തമ്പ്രാന്റെ വീട്ടില്‍ ചെന്ന് നേരില്‍കണ്ട് കാലു പിടിക്കണം.
അപ്പോള്‍ എഴുതി നല്‍കൂ ആലോചിക്കട്ടെ എന്നു പറയും. അതിനുശേഷം വീണ്ടും ബന്ധപ്പെടുമ്പോള്‍ ആ വര്‍ക്ക് നടക്കേണ്ട പ്രദേശത്ത് ഒരു കമ്മിറ്റി കൂടു ഞാന്‍ അങ്ങോട്ട് വരാമെന്ന് തമ്പ്രാന്‍.
പക്ഷേ തമ്പ്രാന്‍ എഴുന്നള്ളുമ്പോള്‍ ഒരു നിബന്ധനയുണ്ട് ആ പ്രദേശത്തെ വികസനത്തിന് മുന്‍ എംഎല്‍എ അനുവദിച്ച ഫണ്ട് ലഭിക്കണമെങ്കില്‍ ആ കമ്മിറ്റിയില്‍ ഏറ്റവും കുറഞ്ഞത് 25 പേര്‍ തമ്പ്രാന്റെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കണം.
ഇതൊന്നും ഈ മണ്ണില്‍ നടക്കില്ല. നട്ടെല്ല് പണയം വെച്ച് ആരുടെ മുന്നിലും നില്‍ക്കാന്‍ പൂഞ്ഞാര്‍ നാടിനെയും ,ഈ നാട്ടിലെ ജനങ്ങളെയും മുന്‍ ജനപ്രതിനിധി പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് ഓച്ചാനിച്ച് നില്‍ക്കുമെന്ന് തമ്പ്രാന്‍ കരുതരുത്…
ഇത് പൂഞ്ഞാറാണ്….
പദ്ധതികള്‍ ക്യാന്‍സല്‍ ചെയ്യാന്‍ MLA നല്‍കിയ കത്തുകളുടെ കോപ്പി താഴെ
അഡ്വ ഷോണ്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍, പൂഞ്ഞാര്‍.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19