2014 ലിൽ ജലനിധി ടാങ്കിന് പാതാമ്പുഴ ചിറക്കൽ റോസമ്മ തന്റെ ഗുണഭോക്തൃ വിഹിതമായ 4000 രൂപ അടച്ചു. എന്നാൽ പദ്ധതി നടപ്പാക്കുകയോ ഗുണഭോക്ത വിഹിതം തിരിച്ചു നൽകുകയോ ചെയ്തില്ല. അന്നുമുതൽ ചേടത്തി വിവിധ വകുപ്പുകളിൽ പരാതി നൽകിയെങ്കിലും അടച്ച ഗുണഭോക്ത വിഹിതം തിരിച്ചു കിട്ടിയില്ല.70 വയസ്സ് കഴിഞ്ഞ ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന ചേടത്തി കൂലി പണിയെടുത്ത രൂപയാണ് നഷ്ടപ്പെട്ടത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെ ഈരാറ്റുപേട്ട ഓഫീസിൽ പരാതിയുമായി എത്തിയ റോസമ്മ ചേട്ടത്തിക്ക് അപ്പോൾ തന്നെ സുമനസ്സുകളുടെ സഹായത്തോടെ രൂപ നൽകി ചേടത്തിയുടെ പരാതി പരിഹരിച്ചു.


പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഷാജി റോസമ്മ ചേട്ടത്തിക്ക് ആശ്വാസമായി കൂടെയുണ്ടായിരുന്നു. ചേടത്തിക്ക് രൂപ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുമെന്നും എംഎൽഎ അറിയിച്ചു.