പിസി ജോര്‍ജിന്റെ സ്വന്തം ബൂത്തിലും എല്‍ ഡി എഫിന് ലീഡ്; ഈരാറ്റുപേട്ടയില്‍ മാത്രം ജോര്‍ജിനെതിരെ എല്‍ഡിഎഫ് പിടിച്ചത് 8495 വോട്ടിന്റെ ലീഡ്; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഈരാറ്റുപേട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് കണക്കുകള്‍ ബൂത്ത് അടിസ്ഥാനത്തില്‍ പുറത്ത് വന്നപ്പോള്‍ പി സി ജോര്‍ജിന്റെ സ്വന്തം ബൂത്തിലും എല്‍ ഡി എഫിന് ലീഡ്.

ആകെ ചെയ്ത 987 വോട്ടില്‍ എല്‍ ഡി എഫിലെ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് 631 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് വന്ന യുഡിഫിലെ ടോമി കല്ലാനിക്ക് 251 വോട്ടും പി സി ജോര്‍ജിന് 50 വോട്ടുമാണ് ലഭിച്ചത്.

Advertisements

16493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ ചരിത്രജയം സ്വന്തമാക്കിയത്.

ഈരാറ്റുപേട്ട നഗരസഭയില്‍ മാത്രം 8495 വോട്ടിന്റെ ലീഡ് നേടാനായി. തീക്കോയി പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം എല്‍ഡിഎഫ് മല്‍സരിച്ചപ്പോള്‍ ജോര്‍ജിനു നേടാനായത് 76 വോട്ടിന്റെ ലീഡ് മാത്രം.

പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ പിസി ജോര്‍ജ് ലീഡ് ചെയ്‌തെങ്കിലും കാര്യമായ ഭൂരിപക്ഷം ഇവിടെ നിന്നും നേടാനായില്ല. യഥാക്രമം 752, 1506 വോട്ടുകളുടെ ലീഡ് ആണ് ഇരു പഞ്ചായത്തില്‍ നിന്നുമായി പിസി ജോര്‍ജിനു കിട്ടിയത്.

തിടനാട് പഞ്ചായത്തില്‍ നേടിയ 1777 വോട്ടുകളുടെ ഭൂരിപക്ഷം ആണ് പിസി ജോര്‍ജിന് ലഭിച്ച ഏറ്റവും വലിയ ലീഡ്.

പാറത്തോട്, കോരുത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലും എല്‍ഡിഎഫ് ആധിപത്യം പുലര്‍ത്തിയതോടെ പിസി ജോര്‍ജിന്റെ തട്ടകത്തില്‍

പൂഞ്ഞാര്‍ നിയമ സഭാ മണ്ഡലം

എല്‍ഡി എഫ് ലീഡ്: 16493

എല്‍ ഡി എഫ് : 57,995 (56909+ 1029)
പി സി ജോര്‍ജ് :41502 (40730+ 772)
യുഡിഫ്: 35,641 (34717+ 924)

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി

എല്‍ ഡി എഫ് : 9617
യുഡിഫ് : 5515
പി സി ജോര്‍ജ് : 1122
ലീഡ് : എല്‍ ഡി എഫ് 8495 (പിസി ജോര്‍ജ്)

തീക്കോയ്

എല്‍ ഡി എഫ് : 2104
യുഡിഫ് : 1726
പി സി ജോര്‍ജ് : 2180
ലീഡ് : പി.സി ജോര്‍ജ് 76

പൂഞ്ഞാര്‍ തെക്കേക്കര

എല്‍ ഡി എഫ് : 3117
യുഡിഫ് : 2045
പി സി ജോര്‍ജ് :4623
ലീഡ് പി സി ജോര്‍ജ് : 1506

പൂഞ്ഞാര്‍

എല്‍ ഡി എഫ് : 2518
യുഡിഫ് : 1425
പി സി ജോര്‍ജ് : 3270
ലീഡ് : പി സി ജോര്‍ജ് 752

തിടനാട്

എല്‍ ഡി എഫ് :3763
യുഡിഫ് : 2617
പി സി ജോര്‍ജ് : 5540
ലീഡ് : പി സി ജോര്‍ജ് 1777

പാറത്തോട്

എല്‍ ഡി എഫ് :8137
യുഡിഫ് :4770
പി സി ജോര്‍ജ് :5296
ലീഡ് : എല്‍ ഡി എഫ് 2841

കൂട്ടിക്കല്‍

എല്‍ ഡി എഫ് :3835
യുഡിഫ് :2033
പി സി ജോര്‍ജ് :2427
ലീഡ് : എല്‍ ഡി എഫ് 1408

മുണ്ടക്കയം

എല്‍ ഡി എഫ് :9062
യുഡിഫ് :5979
പി സി ജോര്‍ജ് :6350
ലീഡ് : എല്‍ ഡി എഫ് 2712

കൊരുത്തോട്

എല്‍ ഡി എഫ് : 3835
യുഡിഫ് :2269
പി സി ജോര്‍ജ് :3104
ലീഡ് : എല്‍ ഡി എഫ് 788

എരുമേലി

എല്‍ ഡി എഫ് :10921
യുഡിഫ് : 6338
പി സി ജോര്‍ജ് :6818
ലീഡ് :എല്‍ ഡി എഫ് : 4103

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply