പൂഞ്ഞാര്‍ ജനതയ്ക്ക് നന്ദി; മണ്ഡലത്തില്‍ മുടങ്ങികിടക്കുന്ന പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കുവാന്‍ ഇടപെടും: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

ഈരാറ്റുപേട്ട:മണ്ഡലത്തില്‍ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കുവാന്‍ ഇടപെടുമെന്ന് പൂഞ്ഞാറിലെ നിയുക്ത എം.എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

മണ്ഡലത്തില്‍ നിന്നും തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ഈരാറ്റുപേട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisements

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കി വന്നിരുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരവും ഒപ്പം വര്‍ഗീയ ചേരിതിരിവിലൂടെ രാഷ്ടീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയും മത സൗഹാര്‍ദ്ദത്തിന്റെ വിജയവുമാണ് ഈ ജനവിധിയെന്ന് കുളത്തിങ്കല്‍ പറഞ്ഞു.

അപവാദ പ്രചരണങ്ങളും, വ്യക്തിഹത്യയും നടത്തുന്നവര്‍ സ്വയം അപഹാസ്യരാകുമെന്നും ജനം തള്ളിക്കളയുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. എല്ലാ കുപ്രചരണങ്ങളെയും വര്‍ഗീയ പ്രചരണങ്ങളെയും തള്ളിക്കളത്ത പൂഞ്ഞാര്‍ ജനത അഭിനന്ദനം അര്‍ഹിക്കുന്നു.

നിയോജകമണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും ആയിരിക്കും പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നിര്‍മ്മാണം, മുണ്ടക്കയം ശുദ്ധജലവിതരണ പദ്ധതി വിപുലീകരണം, എരുമേലി സൗത്ത് വാട്ടര്‍ സപ്ലൈ സ്‌കീം പൂര്‍ത്തീകരിക്കല്‍, തിടനാട് – ഭരണങ്ങാനം റോഡ് പുനരുദ്ധാരണം, എരുമേലി ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കല്‍, മുണ്ടക്കയം സബ് ട്രഷറി നിര്‍മ്മാണം തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ ആരംഭം കുറിക്കും.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഭവനരഹിതരായ ആളുകള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കല്‍, സമഗ്ര ശുദ്ധജല വിതരണ പദ്ധതികള്‍ ആവിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സമയത്തെ മുഴുവന്‍ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കും.

നിയോജക മണ്ഡലത്തിലെ മത സാഹോദര്യം കാത്തു സൂക്ഷിക്കുന്നതിനും വികസന രംഗത്ത് സുതാര്യതയും സംശുദ്ധിയും ഉയര്‍ത്തിപ്പിടിക്കുന്നതിനും പരിശ്രമിക്കും. നിയോജക മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും, രാഷ്ടീയത്തിനതീതമായി വികസന കാഴ്ച്ചപ്പാട് ഉയര്‍ത്തി പിടിക്കുന്നതിനും പരിശ്രമിക്കും.

നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും പൂഞ്ഞാര്‍ താലൂക്ക്, മുക്കൂട്ടതറ പഞ്ചായത്ത്, ശബരി വിമാനത്താവളം, സിയാല്‍ മോഡല്‍ റബര്‍ കമ്പനി, ശബരി റയില്‍പ്പാത, മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനി സിവില്‍ സ്റ്റേഷനുകള്‍, ഈരാറ്റുപേട്ട, മുണ്ടക്കയം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പദവി ഉയര്‍ത്തല്‍, എരുമേലി ടൗണ്‍ഷിപ് നടപ്പിലാക്കല്‍, നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍, വിവിധ ടൂറിസം പദ്ധതികള്‍, എല്ലാ പഞ്ചായത്തിലും ഓരോ മിനി സ്റ്റേഡിയം, സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ പദ്ധതി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കല്‍ ഇവയ്ക്ക് പ്രധമ പരിഗണന നല്‍കി വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ സിപിഐഎം ജില്ലാ കമിറ്റി അംഗങ്ങളായ ജോയി ജോര്‍ജ്, രമാ മോഹനന്‍, പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി എം.ജി ശേഖരന്‍,ഐ എന്‍ എല്‍ നേതാവ് റഫീഖ് പട്ടരുപ്പറമ്പില്‍,കേരള കോണ്‍ഗ്രസ് എം നേതാകളായ സാജന്‍ കുന്നത്ത്, എം.കെ. തോമസ്‌കുട്ടി എന്നിവര്‍ പങ്കെടുത്തു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply