കമാല്‍പാഷ ഇന്ത്യന്‍ ജുഡീഷ്യറിയുടെ തീരാകളങ്കം: അഡ്വ. ജസ്റ്റിന്‍ ജേക്കബ്

ഇന്ത്യന്‍ ജുഡീഷ്യറിയുടെ തീരാകളങ്കമാണ് ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷയെന്ന് കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ജസ്റ്റിന്‍ ജേക്കബ്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ വിധിന്യായങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജഡ്ജി ആയിരുന്നപ്പോള്‍ മാണി സാറിന് എതിരെ നടത്തിയ പരാമര്‍ശവും, വിരമിച്ചശേഷം യുഡിഎഫ് സീറ്റ് കിട്ടിയാല്‍ മത്സരിക്കുമെന്ന പ്രസ്താവനയും കൂട്ടി വായിക്കുമ്പോള്‍ മാണി സാറിനെതിരെ യുഡിഎഫ് നടത്തിയ ഗൂഢാലോചനയില്‍ അദ്ദേഹം പങ്കാളിയായിരുന്നുവെന്ന് വേണം കരുതുവാന്‍.

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി വി ഫോര്‍ കൊച്ചി നടത്തിയ നിയമലംഘനത്തെ സ്വാഗതം ചെയ്ത കമാല്‍ പാഷയുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജസ്റ്റിന്‍ ആവശ്യപ്പെട്ടു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply