ഈരാറ്റുപേട്ട : കള്ള പ്രചാരണങ്ങള്‍ നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സി പി എമ്മിന്റെ ഗൂഡ നീക്കം അപലപാനീയമാണെന്ന് കോട്ടയം ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ ജോമോന്‍ ഐക്കര.
ഇടത് പക്ഷത്തിലെ ഒരു അംഗത്തിന്റെ സ്വാര്‍ത്ഥ താല്പര്യം നടപ്പാക്കാന്‍ സംസ്ഥാന ഭരണത്തിന്റെ ഗര്‍വില്‍ സി പി എം അംഗം നടത്തുന്ന രാഷ്ട്രീയ നാടകം ത്രിതല പഞ്ചായത്ത് സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇടത് പക്ഷ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം ഇടത് പക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഇതിനെ പൊതുജനമദ്ധ്യത്തില്‍ യു ഡി എഫ് തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബ്ലോക്ക് പഞ്ചായത്ത് ധര്‍ണ രാഷ്ട്രീയപ്രേരിതം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മുഴുവന്‍ മാതൃകയായ പ്രതിരോധ നടപടികള്‍ ആണ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നടത്തിയത്.
സാമൂഹിക പ്രതിബദ്ധതയോടെ നിരവധിയായ ഇടപെടലുകള്‍ നടത്തിയ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ചടുലമായ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19