അടിവാരം :സൺഡേ സ്കൂൾ പൂഞ്ഞാർ മേഖല മത്സരത്തിൽ അടിവാരം സൺഡേ സ്കൂൾ A വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.
മത്സരങ്ങളിൽ പങ്കെടുത്ത അടിവാരം സൺഡേ സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും അടിവാരം സൺഡേ സ്കൂൾ സെക്രട്ടറി റവ. സി. മെറീന SH പ്രത്യേകം അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിയ സൺഡേ സ്കൂൾ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ അച്ചനും ,കുട്ടികളുടെ മാതാപിതാക്കൾക്കും സി. മെറീന നന്ദി പറഞ്ഞു.