Poonjar News

വാഗമൺ റോഡിന് ബദൽ ആയി അടിവാരം – കല്ലില്ലാക്കവല റോഡ് യാഥാർഥ്യമാകണം

ദുരിതം നിറഞ്ഞ യാത്രകൾ തുടരുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിന് ബദൽ ആയി അടിവാരം – കല്ലില്ലാകവല ( കുരിശുമല) റോഡ് യാഥാർഥ്യമാക്കണമെന്ന് അടിവാരം നിവാസികൾ പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് നിവേദനം നൽകികൊണ്ട് ആവശ്യപെട്ടു.

ഈ റോഡ് നിലവിൽ വന്നാൽ ഇപ്പോൾ ഉള്ള യാത്രാ ദുരിതം ഇല്ലാതെ ആവും എന്നും, ഒരു നാടിന്റെ തന്നെ വികസനത്തിന് ഇത് മുതൽ കൂട്ട് ആകുമെന്നും, കേരള ടൂറിസം കൂടുതൽ മികവ് കൈവരിക്കുമെന്നും അടിവാരം നിവാസികൾ പറയുന്നു. അടിവാരത്ത് നിന്ന് വെറും 8 KM മാത്രം ഉള്ള ഈ റോഡ് നിലവിൽ വന്നാൽ അത് എല്ലാവർക്കും ഉപകാരപ്രദമാണ്.

Leave a Reply

Your email address will not be published.