General News

ആവശ്യസാധനങ്ങളുടെ അടിക്കടിയുള്ള വിലവർധനവിൽ അടിവാരം ചൈതന്യ എസ് എച്ച് ജി പ്രതിക്ഷേധിച്ചു

അടിവാരം : അരി പോലെയുള്ള ആവശ്യസാധനങ്ങളുടെ അടിക്കടിയുള്ള വിലവർധനവിൽ അടിവാരം ചൈതന്യ SHG പ്രതിക്ഷേധിച്ചു. കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അല്ലാത്തപക്ഷം വലിയ സമരപരിപാടികളുമായി ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട വരുമെന്ന പ്രമേയം ശ്രീ. അലോഷ്യസ് ഐക്കരപ്പറമ്പിൽ അവതരിപ്പിച്ചു.

പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി. സംഘം വൈസ് പ്രസിഡന്റ്‌ ജിസ്സോയ് ഏർത്തേൽ അധ്യക്ഷതവഹിച്ച യോഗത്തിൽ സംഘം ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ,ജോസഫ് M.C മുതിരെന്തിക്കൽ,ജിജോ പെരുന്നിലം, ജോമോൻ അറക്കപ്പറമ്പിൽ, ഷാജി തടത്തിൽ തുടങ്ങിയവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.